കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ റോഡ് സുരക്ഷ നിയമം ലംഘിച്ചു സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് വേങ്ങേരി സ്വദേശിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കൂടാതെ ഇയാള്‍ എടപ്പാളില്‍ എം.വി.ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കുകയും വേണം.
കഴിഞ്ഞ ദിവസമായിരുന്നു കാല്‍നടയാത്രക്കാർക്ക് അപകടകരമായ രീതിയില്‍ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ യാത്രികൻ ശ്രമിച്ചത്. ആ സമയം ഇതിനെ എതിർത്ത് കൊണ്ട് കോഴിക്കോടുള്ള പ്രഭാവതിയമ്മ രംഗത്ത് വന്നു. ഇതുവഴി പോകാൻ പറ്റില്ല എന്ന് പറഞു പ്രഭാവതിയമ്മ യാത്രക്കാരനുമായി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ പിന്നാലെയാണ് സ്കൂട്ടർ യാത്രികന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
അനീതിക്കെതിരെ സംസാരിച്ചതിന് പ്രഭാവതിയമ്മക്ക് പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. കൂടാതെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
SUMMARY: Scooter riding incident on footpath: Passenger’s license suspended
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…
ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…