കാസറഗോഡ്: കൊളത്തൂരില് വീണ്ടും പുള്ളിപ്പുലി കൂട്ടില് കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എ. ജനാർദനന്റെ റബർ തോട്ടത്തില് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില് കണ്ടെത്തിയത്. ഏകദേശം അഞ്ചുവയസുള്ള ആണ്പുലിയാണ് കൂട്ടില് കുടുങ്ങിയത്. ഫെബ്രുവരി 23-ന് രാത്രിയും ഇതേസ്ഥലത്തെ കൂട്ടില് ഒരു പെണ്പുലി കുടുങ്ങിയിരുന്നു.
കൂട് സ്ഥാപിച്ച സ്ഥലത്ത് വലിയ ഗുഹയുണ്ട്. ഇതിനകത്ത് രണ്ട് പുലികള് കഴിയുന്നതായി വനംവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഒരു പുലി ആദ്യം കൂട്ടിലായതോടെ രണ്ടാമത്തെ പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ്. കൂട്ടിലായ പുലിയെ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കുറ്റിക്കോല് പള്ളത്തുംങ്കാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വയനാട്ടില്നിന്നും വെറ്റിനറി സർജൻ എത്തിയശേഷം തുടർനടപടി സ്വീകരിക്കും.
TAGS : LEOPARD
SUMMARY : Second leopard caught in Kasaragod Kolathur
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…