ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് നെലമംഗല താലൂക്കിലെ വജ്രഹള്ളിയിലാണ് സംഭവം. റായ്ച്ചൂർ ദേവദുർഗ സ്വദേശിയായ മുക്കണ്ണയുടെയും ബാലമ്മയുടെയും മകളായ യെല്ലമ്മ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പെയ്ത കാറ്റിലും മഴയത്തും ഗേറ്റ് പെൺകുട്ടിയുടെ മേൽ ഇടിക്കുകയായിരുന്നു. കുട്ടി ഈ സമയം മഴയത്ത് കളിക്കുകയായിരുന്നു.
സംഭവത്തിൽ നെലമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ബിബിഎംപി പരിധിയിൽ വ്യാഴാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ 171 മരങ്ങൾ കടപുഴകി വീണു. നഗരത്തിൽ 13 വരെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…
ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…