തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നവംബർ 27ന് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കഴിഞ്ഞ എട്ടിനാണ് പോലീസ് കേസെടുത്തത്.
രാജ്യാന്തര ചലച്ചിത്രമേളയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ്. സ്ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു.
SUMMARY: Sexual assault case: Director P.T. Kunjumuhammed granted anticipatory bail with conditions














