ASSOCIATION NEWS

ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്ക്കാര സമർപ്പണവും വനിതാ ദിനാഘോഷവും

ബെംഗളൂരു: സർഗധാര സാംസ്ക്കാരിക സമിതി ബെംഗളൂരു നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകി. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വെച്ചു നടന്ന പുരസ്കാര ചടങ്ങില്‍ പ്രസിഡണ്ട് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, കമനീധരൻ വിഷ്ണുമംഗലം കുമാർ, സി.എച്ച്. പത്മനാഭൻ, പീറ്റർ പോൾ, ഗീത നാരായണൻ, രതി സുരേഷ് എന്നിവർ സംസാരിച്ചു. രാജഗോപാൽ മുള്ളത്ത് മറുപടി പ്രസംഗം നടത്തി.

ചടങ്ങില്‍ വനിതാ ദിനാഘോഷവും നടത്തി. ‘സ്ത്രീയുടെ സാഹിത്യ പഥങ്ങൾ’ എന്ന വിഷയത്തിൽ എഴുത്തുകാരി ബിന്ദു. പി.മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്രം മുതൽ സമകാലിക മലയാള സാഹിത്യ രംഗത്തെ എഴുത്തുകാരികളുടെ ജീവിതവും, എഴുത്തും യോഗത്തിൽ വിലയിരുത്തി. യുവഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
കൃഷ്ണ പ്രസാദ് എം, വിജയൻ വി.കെ, ഷാജി അക്കിത്തടം, പ്രദോഷ്, കവിരാജ്, ശ്രീലക്ഷ്മി ജയചന്ദ്രൻ എന്നിവർ നാടകഗാനങ്ങൾ അവതരിപ്പിച്ചു. പി.എൽ പ്രസാദ് സ്വാഗതവും കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
SUMMARY: Sharangadharan Memorial Sargadhara Award Presentation and Women’s Day Celebration

NEWS DESK

Recent Posts

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

2 minutes ago

ബെംഗളൂരുവിൽ താമസസ്ഥലത്ത് ആക്രമിച്ച് കവർച്ച; 2 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു‌ കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…

18 minutes ago

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…

1 hour ago

നെട്ടയത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…

1 hour ago

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന്…

1 hour ago

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

9 hours ago