കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് നിർണായക വിധി. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതില്‍ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിർത്തിരുന്നു. അതേസമയം ദീപകിനെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ഷിംജിത മുസ്തഫ മാധ്യമങ്ങളോട് പ്രതികരിച്ചത്.
SUMMARY: Deepak’s suicide; Shimjita Mustafa’s bail plea postponed
പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…
ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…