വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തന് പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായാണ് പിടികൂടിയത്.
വെടിവെയ്പ്പ് നടന്നെന്ന വിവരമറിഞ്ഞ് മൂന്ന് മണിയോടെയാണ് സ്ഥലത്തെത്തിയതെന്നാണ് പോലീസ് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പോലീസ് ഡിപ്പാർട്മെൻ്റ് സംഭവം വിശദീകരിച്ചിട്ടുമുണ്ട്. ‘പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 3 പേർ മരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ട്. എക്സ് പോസ്റ്റിൽ ഉദ്യോഗസ്ഥർ അറിയിച്ചു. 30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.
#BREAKING: Austin Police Chief Lisa Davis confirms three people are deceased following a shooting at the Target parking lot on 8601 Research Blvd.
The 32-year-old male suspect, who has a known mental health history, initially fled the scene after the shooting, which left three… pic.twitter.com/XUC1VXw5tj
— Nexus (@nexusdossiers) August 11, 2025
SUMMARY: Shooting in Texas. Three people killed