Categories: KERALATOP NEWS

പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം: പൊറോട്ട കൊടുക്കാത്തതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. ഇന്നലെ രാത്രി കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘംമുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനെയാണ് രണ്ട് പേർ ചേർന്ന് ആക്രമിച്ചത്.

കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട തീര്‍ന്നുവെന്ന് പറഞ്ഞതോടെ കുപിതനായ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അമല്‍ കുമാറിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : KOLLAM NEWS | POLICE CASE
SUMMARY : Shopkeeper’s head smashed for not giving him gourd

Savre Digital

Recent Posts

ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…

54 minutes ago

സാരിയെ ചൊല്ലി തര്‍ക്കം; വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ പ്രതിശ്രുതവധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…

1 hour ago

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവി

കൊൽക്കത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒന്നാം ടെസ്റ്റിൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ദയനീയ തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93…

2 hours ago

മഴ മുന്നറിയിപ്പിൽ മാറ്റം, നാളെ ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…

2 hours ago

എസ്.ഐ.ആർ ഡ്യൂ​ട്ടി​യു​ടെ സ​മ്മ​ർ‌​ദ്ദ​മെ​ന്ന് ആ​രോ​പ​ണം; കണ്ണൂരിൽ ബി.എൽ.ഒ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…

3 hours ago

ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകനല്ല; വിശദീകരണവുമായി പാര്‍ട്ടി നേതൃത്വം

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നംനൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ന​ന്ദി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ്. സ്ഥാ​നാ​ർ​ഥി…

4 hours ago