ബെംഗളൂരു: തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി. കെംഗേരിയിലാണ് സംഭവം. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് കുട്ടികളെ കാണാതായത്. ഇവർ തടാകത്തിൽ വെള്ളം എടുക്കാൻ പോയതാണെന്നാണ് വിവരം.
ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി വെള്ളത്തിൽ മുങ്ങിത്താണതോടെ പെൺകുട്ടിയെ രക്ഷിക്കാനാണ് ശ്രീനിവാസ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാൽ രണ്ട് പേരും വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. കുട്ടികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മഴ കനത്തതോടെ കെംഗേരി മെയിൻ റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ കുറഞ്ഞാൽ കുട്ടികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.
TAGS: BENGALURU | DROWNED
SUMMARY: Siblings missing after drowned in lake
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലാ കോടതികളില് ബോംബ് ഭീഷണി. ഇടുക്കി, കാസറഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി…
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില് ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല് ജയിലില് ഹാഷിഷ് ഓയില് പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില് നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില് ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്…