സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎല്എ സ്ഥാനം രാജിവെച്ച് കൃഷ്ണ കുമാരി റായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റില് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമല് റായിയെ പരാജയപ്പെടുത്തിയാണ് കൃഷ്ണ കുമാരി റായ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാജിക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിച്ച റായ് 5,302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം സിക്കിം നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില് പ്രേം സിങ്ങ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോർച്ച ആകെയുള്ള 32 സീറ്റില് 31ലും വിജയിച്ചിരുന്നു.
റായി രാജിവെച്ചതിന്റെ കാരണങ്ങള് വ്യക്തമല്ലന്നും സ്പീക്കര് മിംഗ്മ നോര്ബു ഷെര്പ്പ പറഞ്ഞു. കൃഷ്ണ കുമാരി റായിയുടെ രാജി സിക്കിം സംസ്ഥാന നിയമസഭാ സ്പീക്കര് എംഎന് ഷെര്പ്പ ഔദ്യോഗികമായി അംഗീകരിച്ചതോടെ നാംചിസിങ്കിതാങ് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സംഭവവികാസം മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരിക്കുകയാണ്.
TAGS: SIKKIM| MLA KRISHNA KUMARI RAI|
SUMMARY: Resignation after taking oath; Sikkim CM’s wife resigns as MLA
ന്യൂഡല്ഹി: ഇന്ത്യന് ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള് കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില് അപകടത്തില്പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില് ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്ക്ക് നേറ്റിവിറ്റി കാര്ഡ് നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില് വില്ലേജ് ഓഫീസർ നല്കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…