LATEST NEWS

ഇന്ധനക്ഷാമം രൂക്ഷം; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കും, സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷത്തിനു പിന്നാലെ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുത്ത് ആഭ്യന്തര-അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ് ഘട്ടംഘട്ടമായി നടപ്പിലാക്കാന്‍ എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റം പ്രതിഫലിക്കും.

മൂന്ന് ഘട്ടങ്ങളിലായാണ് ഇന്ധന സര്‍ചാര്‍ജ് വര്‍ധനവ് നടപ്പാക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപ സര്‍ചാര്‍ജ് ഈടാക്കും. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും 399 രൂപ അധികമായി നല്‍കണം.

മിഡില്‍ ഈസ്റ്റ് മേഖലയിലേക്കുള്ള വിമാനങ്ങള്‍ക്ക് പത്ത് ഡോളര്‍ പുതിയ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ സര്‍ചാര്‍ജ് 40 ഡോളറില്‍ നിന്ന് 60 ഡോളറാക്കി ഉയര്‍ത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സര്‍ചാര്‍ജ് 60 ഡോളറില്‍ നിന്ന് 90 ഡോളറായി വര്‍ധിപ്പിച്ചു.

രണ്ടാം ഘട്ടത്തില്‍ യൂറോപ്പ് (125 ഡോളര്‍), വടക്കേ അമേരിക്ക (200 ഡോളര്‍), ഓസ്ട്രേലിയ (200 ഡോളര്‍) എന്നീ റൂട്ടുകളിലും വര്‍ധനവുണ്ടാകും. മാര്‍ച്ച് 12 നു ശേഷം എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് വര്‍ധനവ് ബാധകമാകുക. നേരത്തേ ടിക്കറ്റെടുത്തവര്‍ അധിക തുക നല്‍കേണ്ടതില്ല.

നിലവിലെ യുദ്ധ സാഹചര്യം മൂലം ഇന്ധനലഭ്യത കുറഞ്ഞതും വില കൂടിയതും കാരണം സര്‍വീസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമാകുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ്. എയര്‍ ഇന്ത്യക്കു പുറമെ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.
SUMMARY: Fuel shortage worsens; Air India to increase flight ticket prices, surcharge

NEWS DESK

Recent Posts

ഇരട്ടക്കൊലപാതകമെന്ന് സംശയം; നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…

41 minutes ago

മലയാളത്തിൽ സംസ്കാരിക വിമർശനവും നർമ്മവും കുറയുന്നു -കെ.ആർ. കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…

53 minutes ago

ജന്മദിനാഘോഷത്തിനിടെ കേക്ക് തേച്ചതിനെച്ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…

2 hours ago

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏൽക്കരുത്; 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…

2 hours ago

മുണ്ടത്തിക്കോട് അപകടം: ഒരാൾ കൂടി മരിച്ചു; ആകെ മരണം 17

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…

2 hours ago

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

4 hours ago