LATEST NEWS

ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുവഹാട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഗായകന്റെ ബന്ധുവും അസം പോലീസിലെ ഡിഎസ്പിയുമായ സന്ദീപൻ ഗാർഗി അറസ്റ്റിൽ. ഗായകന്റെ മരണത്തിന് ആഴ്ചകൾക്ക് ശേഷമാണ് അടുത്ത ബന്ധുകൂടിയായ പോലീസുകാരൻ അറസ്റ്റിലാകുന്നത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.

സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ ഒരു സ്കൂബാ ഡൈവിങ്ങിനിടെയാണ് 52കാരനായ ഗായകൻ മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ ഉയർന്നിരുന്നു. സുബീൻ ഗാർഗിന്റെ മരണസമയം സന്ദീപൻ ഒപ്പമുണ്ടായിരുന്നു.

നേരത്തെ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, അദ്ദേഹത്തിന്റെ രണ്ട് ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപൻ ഗാർഗിയെ രണ്ട് തവണം കേസ് അന്വേഷിക്കുന്ന സംഘം ചോദ്യചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ചില പൊരുത്തക്കേടുകൾ തോന്നിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി സ്‌പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് ആദ്യം സ്‌കൂബ ഡൈവിങ്ങിനിടയിലാണ് മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കടലിൽ നീന്തുന്നതിനിടയിലാണ് സുബീൻ ഗാർഗ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഗായകന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തരത്തിലുള്ള ആരോപണങ്ങളും ഉയർന്നു.

ഗായകന്റെ മരണം ആസൂത്രിതമാണെന്ന് ദൃക്‌സാക്ഷിയും സുബീന്റെ ബാൻഡിലെ അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമി ആരോപിച്ചു. വിഷബാധയും ചികിത്സ നൽകാൻ വൈകിപ്പിച്ചതുമാണ് മരണകാരണമെന്നാണ് ജ്യോതി ഗോസ്വാമിയുടെ പ്രധാന ആരോപണം. കൊലപാതകത്തെ അപകട മരണമാക്കി ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെ കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ അസം സർക്കാർ നിയോഗിക്കുകയായിരുന്നു.
SUMMARY: Singer Zubeen Garg’s death; Police officer, relative, arrested

NEWS DESK

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

15 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

16 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

17 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

17 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

17 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

18 hours ago