പാലക്കാട്: എസ്‌ഐആറില്‍ പ്രവാസികള്‍ നല്‍കിയ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങള്‍ നല്‍കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടർ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.
ഒമാനില്‍ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷൻ വെബ്സൈറ്റില്‍ പറയുന്നത് ബന്ധുവിൻ്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല എന്നാണ്. എന്നാല്‍ ബന്ധുവിൻ്റെ എപ്പിക് നമ്പർ നല്‍കാൻ ഫോം 6 A യില്‍ ഓപ്ഷൻ ഇല്ല. ഫോം 6ല്‍ ഈ ഓപ്ഷൻ ഉണ്ട്. പ്രവാസി അപേക്ഷകർക്കും ഇതിന് സമാനമായ ഒപ്ഷൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും കമ്മീഷൻ അത് പരിഗണിച്ചില്ല.
ഇപ്പോള്‍ അതേ കാരണം പറഞ്ഞ് അപേക്ഷകള്‍ തള്ളുകയാണ്. സൗദിയില്‍ പ്രവാസിയായ എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിത് അപേക്ഷകന്റെ ബൂത്ത് മാറി എന്ന കാരണം പറഞ്ഞാണ്. ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറാണ് 6 എ അപേക്ഷകള്‍ ബൂത്ത് ലവല്‍ ഓഫീസർമാർക്ക് അയക്കുന്നത്. ബൂത്ത് മാറിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളുന്നതും ഇതേ ഇആർഒമാർ തന്നെ.
ഇന്ത്യക്ക് പുറത്ത് ജനിച്ചവരില്‍ നിന്ന് ലഭിച്ച അപേക്ഷകളാണ് ഇതുപോലെ ജനന സ്ഥലം രേഖപെടുത്തിയില്ല എന്ന കാരണത്താല്‍ തള്ളിയത്. എന്നാല്‍ വിദേശത്ത് ജനിച്ചവർക്ക് ജനന സ്ഥലം ഓണ്‍ലൈനായി ചേർക്കാൻ കമ്മീഷൻ അവസരം നല്‍കിയിരുന്നില്ല. നേരിട്ട് അപേക്ഷ നല്‍കിയ ആളുകളുടെ അപേക്ഷയാണ് നിലവില്‍ തള്ളിയിരിക്കുന്നത്.
SUMMARY: SIR; Election Commission rejects applications submitted by expatriates en masse
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…