തിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയപരിധിയുണ്ടെന്നും അവസാന ദിനം നാളെയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും ജോലി പൂര്‍ത്തിയാക്കുന്നതിന് അവരുടേതായ സമയപരിധി നിശ്ചയിക്കാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ യു ഖേല്‍ക്കര്‍ ചൂണ്ടിക്കാട്ടി.
വോട്ടര്‍പ്പട്ടികയുടെ എസ് ഐ ആറിനുള്ള ഫോറങ്ങളുടെ വിതരണം, ശേഖരണം, ഡിജിറ്റൈസേഷന് എന്നിവ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി നാലാണ്. അതേസമയം, ഷെഡ്യൂളിന് കുറച്ച് ദിവസം മുമ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എസ് ഐ ആര് സമയത്ത് ഒഴിവാക്കപ്പെട്ട ഏതെങ്കിലും വോട്ടര്‍മാരെ കണ്ടെത്താന്‍ അധിക സമയം ലഭ്യമാകുമെന്നും സി ഇ ഒ വിശദീകരിച്ചു.
തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മടക്കികിട്ടിയ 27.42 ശതമാനം ഫോമുകൾ ഡിജിറ്റൈസ് ചെയ്തതായും തിരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം വരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 76,37,21 6 ആയി. 2,13,370 വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇതുകൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: SIR: Enumeration form will be accepted up to four














