ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്നാമത്തെ കേസിലും അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്.
പ്രജ്വൽ നിലവിൽ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലൈംഗികാതിക്രമം, 1691 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിച്ച് വിദഗ്ധാഭിപ്രായം നേടിയ ശേഷമാണ് കുറ്റപത്രം പ്രത്യേക കോടതിയിൽ നൽകിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഹോളെനരസിപുര ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണിത്. അന്വേഷണത്തിനിടെ 120-ലധികം സാക്ഷികളെ ചോദ്യം ചെയ്യുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നാല് കേസുകളാണ് പ്രജ്വലിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്. ഏപ്രിലിലാണ് പ്രജ്വലിനെതിരെ ലൈംഗികാതിക്രമത്തിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇതേതുടർന്ന് ഒളിവിൽ പോയ പ്രജ്വലിനെ ഒരു മാസത്തിനു ശേഷം ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: SIT submits chargesheet for second time against former MP Prajwal Revanna
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…