LATEST NEWS

കാർ 800 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.

സപ്തശൃം​ഗി മാതാ ക്ഷേത്രത്തിൽ ദർശനത്തിന് പോകവേ യാത്രമധ്യേ ആയിരുന്നു അപകടം. ഭവേരി വെള്ളച്ചാട്ടത്തിന് സമീപം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്നാണ് റിപ്പോർട്ട്. കീർത്തി പട്ടേൽ (50), രസില പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), പച്ചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വിവരം ലഭിച്ചയുടൻ പോലീസും സപ്തശൃം​ഗി ഗഡ് ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി. എന്നാൽ, കുത്തനെയുള്ള താഴ്ചയും ഇടതൂർന്ന ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു

സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
SUMMARY: Six members of a family die after car falls into 800-foot ravine

NEWS DESK

Recent Posts

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

34 seconds ago

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…

7 minutes ago

ഏ​ഴ്​ ജി​ല്ല​ക​ൾ നാ​ളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…

24 minutes ago

തൃശൂരിൽ കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു, ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ

തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ…

32 minutes ago

വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികം; ലോക്‌സഭയില്‍ പ്രത്യേക ചർച്ച ഇന്ന്

ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…

1 hour ago

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മ​ല​പ്പു​റം: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വ​ട്ട​ത്ത് ഹ​സീ​ന​യാ​ണ് മ​രി​ച്ച​ത്. …

1 hour ago