ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള ഹാൾട്ട് സ്റ്റോപ്പ് ബന്ധിപ്പിച്ചുള്ള ചിക്കബെല്ലാപുര മെമു ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. കുപ്പം യാഡിലെ നവീകരണ പ്രവർത്തികളുടെ ഭാഗമായാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുവരെ സർവീസുകൾ റദ്ദാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.
ട്രെയിൻ നമ്പർ 06535 / 06536 ചിക്കബെല്ലാപുര – ബെംഗളൂരു കന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര, 06537 / 06538 ചിക്കബെല്ലാപുര – ബെംഗളൂരു കന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര, 06532 / 06531 ചിക്കബെല്ലാപുര – ബെംഗളൂരുകന്‍റോൺമെന്‍റ് – ചിക്കബെല്ലാപുര എന്നീ മൂന്നു ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിൻ നമ്പർ 06536 ബെംഗളൂരു കന്‍റോൺമെന്‍റ്- ചിക്കബെല്ലാപുര മെമു രാവിലെ 11 മണിയ്ക്ക് ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെട്ട് 11.52ന് കെഐഎ ഹാൾട്ട് സ്റ്റേഷൻ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര എന്നിവിടങ്ങളിൽ നിന്നുള്ള മെമു ട്രെയിനുകള്‍ പതിവുപോലെ സർവീസ് നടത്തും.
TAGS: BENGALURU | TRAIN CANCELLATION
SUMMARY: Six memu trains from bengaluru airport halt stations cancelled
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ…
ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…