ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടപ്പനയിലെ നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും. 6, 23,31,33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 12 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. എട്ട് പേർ പത്രിക പിൻവലിച്ചതോടെയാണ് നാല് ഡിവിഷനുകളിലായി കോൺഗ്രസ് വിമതർ മത്സരിക്കുന്നത്. കട്ടപ്പനയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
17-ാം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഔദ്യോഗിക സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 31-ാം ഡിവിഷനിൽ മുൻ നഗരസഭ അധ്യക്ഷ ബിനാ ജോബിയാണ് കോൺഗ്രസ് വിമത സ്ഥാനാർഥി. അടിമാലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് ഇൻഫൻ്റ് തോമസ് കോൺഗ്രസിന് വെല്ലുവിളിയാകും. തൊടുപുഴ നഗരസഭയിലും കോൺഗ്രസിൽ രണ്ട് വിമതർ മത്സരിക്കുന്നുണ്ട്.
പത്താം ഡിവിഷനിലാണ് വിമതർ മത്സരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനി ജോർജ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബഷീർ ഇബ്രാഹിം എന്നിവരാണ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. നെയ്യശേരി ബ്ലോക്ക് ഡിവിഷനിൽ വിമതനായ കെഎസ് യു നേതാവ് പത്രിക പിൻവലിച്ചു. വിമതർ മത്സരം കടുപ്പിക്കുന്നതോടെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ നിസഹകരണം തുടരുകയാണ്.
SUMMARY: Six people withdrew their nominations; Congress has four rebels in Kattappana














