കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ നന്ദ ഹര്‍ഷൻ (6) ആണ് കൊല്ലപ്പെട്ടത്. അമ്മ അനുവാണ് മകനെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു കൊലപാതക വിവരം അറിയിച്ചത്. ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവമുണ്ടായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്‌എഫ്‌ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
SUMMARY: Six-year-old boy killed in Kozhikode; Mother in custody














