ബെംഗളൂരു: ബെംഗളൂരുവിലേക്ക് എത്തുന്ന മലയാളികള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ഏറെ കുഴയ്ക്കുന്ന ഒന്നാണല്ലോ കന്നഡ ‘ഗൊത്തില്ല’ എന്നത്. എന്നാൽ ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാനായി യാത്രക്കാർ ഓട്ടോക്കാരോട് ചോദിക്കാനിടയുള്ള 14 ചോദ്യങ്ങളുടെ കന്നഡ വാക്കുകൾ ഇംഗ്ലീഷിലാക്കിയുള്ള കന്നഡ കലിസി കന്നഡ ബളസി ഭാഷാ സഹായ കാർഡുകൾ പുറത്തിറക്കിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴും ഓട്ടോ ബുക്ക് ചെയ്യുമ്പോഴും ചോദിക്കേണ്ട ചോദ്യങ്ങളും അതിന് ലഭിച്ചേക്കാവുന്ന ഡ്രൈവറുടെ മറുപടിയുമാണ് കാർഡിലുള്ളത്.
മറ്റുള്ളവരില്‍ കന്നഡ ഭാഷ കൂടുതൽ സൗഹൃദമാക്കുക, ഓട്ടോക്കാരുമായുള്ള ആശയവിനിമയം അനായാസമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കന്നഡ രാജ്യോത്സവ ദിനത്തോടനുബന്ധിച്ചാണ് ബെംഗളൂരു ട്രാഫിക് പോലീസ് ഇത്തരമൊരു ആശയം നടപ്പിലാക്കിയത്. കാർഡിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡിലൂടെ ഇതിൻ്റെ വീഡിയോ ഡെമൺസ്ട്രേഷനും ലഭ്യമാക്കിയിട്ടുണ്ട്. 5000-ത്തോളം ഓട്ടോ റിക്ഷകളില്‍ കാര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ട്രാഫിക് വിഭാഗം തന്നെയാണ് കാര്‍ഡുകള്‍ തയ്യാറാക്കുന്നത്,
ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ അജ്മൽ സുൽത്താനാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നത്. അദ്ദേഹം തൻ്റെ ഓട്ടോയിൽ സ്ഥാപിച്ചിരുന്ന ഭാഷാസഹായ കാർഡുകൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.
<BR>
TAGS : BENGALURU TRAFFIC POLICE
SUMMARY : Solution to language problem; Passengers can now speak in Kannada to auto drivers in Bengaluru
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…