Categories: ASSOCIATION NEWS

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 20 ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം “ഓണവില്ല് 2024” ബെന്നാര്‍ഘട്ട റോഡ്‌ ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 20 ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി മുതല്‍ 9 മണി വരെ പായസം മത്സരവും നടക്കും. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

12 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, എം.പി സിഎന്‍ മഞ്ജുനാഥ്, എംഎല്‍എ മാരായ സതീഷ് കൃഷ്ണ സെയില്‍, എം കൃഷ്ണപ്പ,സതീഷ് റെഡ്ഡി, രാമോജി ഗൗഡ എംഎല്‍സി, ഗോകുലം ഗോപാലന്‍, വിവിധ ബോര്‍ഡ് ചെയര്‍മാന്‍മാരായ ജി കൃഷ്ണപ്പ ജിഎസ് മഞ്ജുനാഥ്, ഡോക്ടര്‍ തോമസ്. പി.ജോണ്‍, ഫിറോസ് എം എ, റോയ് എം രാജു തുടങ്ങിയവര്‍ പങ്കെടുക്കും. ഓണസദ്യ, മാജിക് ഷോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകര്‍ നയിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉണ്ടാകും.
<BR>
TAGS : SBMA | ONAM-2024
SUMMARY : South Bangalore Malayalee Association Onangosham on 20th

Savre Digital

Recent Posts

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159…

12 minutes ago

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…

54 minutes ago

ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ്‌ വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…

2 hours ago

ഡല്‍ഹി സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…

2 hours ago

കുത്തിയോട്ടച്ചുവടും പാട്ടും നവംബർ 23 ന്

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…

2 hours ago

പാലക്കാട്ട് ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിൻ തട്ടി മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…

3 hours ago