ന്യൂഡൽഹി: തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. മീന ബിജെപിയിലേക്കെന്ന വാർത്തകളോട് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു. ‘പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മീന ബിജെപിയില്‍ ചേരുമെന്നാണ് സൂചന. നടിക്ക് സുപ്രധാന ചുമതലകള്‍ നല്‍കുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രി എല്‍ മുരുകന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ മീന പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തിയ പരിപാടിയില്‍ മീനയ്ക്ക് മുൻനിരയില്‍ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നു. എന്നാല്‍, അന്ന് നടിയുടെ രാഷ്ട്രീയപ്രവേനശം ഉണ്ടായില്ല. ഇപ്പോള്‍ വിവിധ മേഖലകളില്‍ ശോഭിക്കുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികള്‍ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേല്‍ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.
“ഒരുപാട് പേർ ബിജെപിയിലേക്ക് വരുന്നുണ്ട്. എല്ലാവരെയും സ്വീകരിക്കും. അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. വിജയസാധ്യത ഉണ്ടെന്ന് കാണുന്ന പാർട്ടിയിലേക്ക് പുതിയ ആളുകള്‍ വരുന്ന സ്വാഭാവികമാണ്” എന്നായിരുന്നു വിഷയത്തില്‍ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രതികരണം. അതേസമയം, തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് വിവരം. അതില്‍ മീനയ്ക്ക് മുമ്ബ് ബിജെപിയില്‍ ചേർന്ന നടി ഖുശ്‌ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് സൂചന.
SUMMARY: South Indian actress Meena reportedly joining BJP
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…