Categories: NATIONALTOP NEWS

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതല്‍ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം. തുടർന്ന് സിനിമാ രംഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : South Indian actress Pushpalatha passed away

Savre Digital

Recent Posts

കർണാടകയിൽ ഗുഹയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി.…

27 minutes ago

പരിശീലന നീന്തല്‍ കുളത്തില്‍‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പരിശീലന നീന്തല്‍ കുളത്തില്‍‌ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന…

1 hour ago

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെൻസര്‍ ബോര്‍ഡ്

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസർ ബോർഡ്.…

2 hours ago

പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ…

2 hours ago

ഉത്തര്‍പ്രദേശില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടർ മരിച്ച നിലയില്‍. ബിആർഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി…

3 hours ago

കീം വിവാദം; കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികള്‍ സുപ്രീംകോടതിയിലേക്ക്. ആദ്യം ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതോടെയാണ്…

4 hours ago