BENGALURU UPDATES

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ രണ്ട് സർവീസുകളാണ് നടത്തുക.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06543) പിറ്റെദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിൽ(കൊച്ചുവേളി) എത്തും.

തിരിച്ച് (നമ്പര്‍: 06544) ഞായാറാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.

22-ന് വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍:06549) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിലെത്തും. തിരിച്ച് (നമ്പര്‍: 06550) 23-ന് രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന്‌ ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലെത്തും.
കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

SUMMARY: Special train to Thiruvanathapuram

NEWS DESK

Recent Posts

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

43 minutes ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

1 hour ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

1 hour ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

2 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

3 hours ago

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

4 hours ago