പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ കെ പി ഉദയഭാനു വക്കീല്‍ നോട്ടീസ് അയച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് കെ പി ഉദയഭാനു വനിതാ ജീവനക്കാരിയുടെ വീട്ടില്‍ സന്ദർശനം നടത്തിയെന്നും അദ്ദേഹം ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു നിയമനടപടിയുമായി മുന്നോട്ടുപോയത്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പരസ്യമായി മാപ്പ് പറയണമെന്നും 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഉദയഭാനുവിന്റെ പരാതിയില്‍ അടൂർ പൊലീസ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദ ഫെയ്സ്ബുക്ക് കുറിപ്പ്.
SUMMARY: Sreenadevi Kunjamma must pay Rs 50 lakh as compensation; legal notice issued following the case














