തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ഇയാളെ ഫോർട്ട് സ്റ്റേഷനില്‍ എത്തിച്ച പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഗ്ലാസാണിത്.
സ്മാർട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസില്‍ കാമറയും നല്‍കിയിട്ടുണ്ട്. ഇതുവഴി ഫോട്ടോകള്‍ പകർത്താനും സാധിക്കും. എ ഐ സംവിധാനത്തിന് പുറമെ വിരലനക്കം കൊണ്ട് കണ്ണട നിയന്ത്രിക്കാൻ അനുവനദിക്കുന്ന ന്യൂറല്‍ ബാൻഡുകളും മെറ്റ ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.
SUMMARY: Sri Lankan national arrested for wearing metal glasses at Padmanabhaswamy temple














