LATEST NEWS

സംസ്ഥാന പുരസ്കാര ജേതാവായ കര്‍ഷകന്‍ ജീവനൊടുക്കി

ചെറുപുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറുപുഴ സ്വദേശിയായ കര്‍ഷകന്‍ ഏലിയാസ് അമ്പാട്ട് ജീവനൊടുക്കി. കീടനാശിനി കുടിച്ച്‌ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ആളാണ് ഏലിയാസ് അമ്പാട്ട്.

പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്തിരുന്ന ആളാണ് ഏലിയാസ് അമ്പാട്ട്. കാര്‍ഷിക വിളകള്‍ക്ക് വില കിട്ടാത്തത് അടക്കമുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യത ഏലിയാസ് അമ്പാട്ട് നേരിട്ടിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യം പോലും സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ഏലിയാസ് നേരത്തെ പരാതിപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

SUMMARY: State award-winning farmer commits suicide

NEWS BUREAU

Recent Posts

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

39 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

52 minutes ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

1 hour ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

2 hours ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

3 hours ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

3 hours ago