അത്യാധുനിക ഡോപ്ലർ റഡാർ മംഗളൂരുവിൽ: മഴയും ചുഴലിക്കാറ്റും ഇടിമിന്നലുമൊക്കെ നേരത്തെ അറിയാം, വടക്കൻ കേരളത്തിനും സഹായകരം 

ബെംഗളൂരു: രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യമാക്കുന്നതിനായി ആദ്യത്തെ അത്യാധുനിക ഡോപ്ലർ റഡാർ കർണാടകയിലെ മംഗളൂരുവിൽ പ്രവർത്തനക്ഷമമായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. കർണാടകയിലെ ആദ്യ ഡോപ്ലർ റഡാർ ആണിത്. 250 കി.മി പരിധിയിൽ നിരീക്ഷണം നടത്താൻ കഴിയുന്ന സി ബാൻഡ് റഡാറാണ്‌ മംഗളൂരുവിലെ ശാക്തിനഗറിൽ സ്ഥാപിച്ചത്.

കാസറഗോഡ്, കണ്ണൂർ ജില്ലകൾ ഇതിൻ്റെ പരിധിയിൽ വരുന്നതോടെ കേരളത്തിലെ രണ്ടു വടക്കന്‍ കൂടി കൃത്യമായ റഡാർ നിരീക്ഷണത്തിലാകും. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിലും കൊച്ചിയിലുമാണ് റഡാർ സംവിധാനമുള്ളത്. മംഗളൂരുവിൽ ഡോപ്ലർ റഡാർ പ്രവർത്തനം ആരംഭിച്ചതോടെ വടക്കൻ കേരളത്തിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാകും. കർണാടകയിലെ ആദ്യ കാലാവസ്ഥാ റഡാർ സംവിധാനമാണിതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെയും സഞ്ചാരദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. ഇതിൻ്റെ പ്രവചനത്തിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തലിലുമാണ് കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാകുന്നത്. കേരളത്തിൽ ഈ വർഷത്തെ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നുവെന്ന് പൊതുവേ അഭിപ്രായമുണ്ട്.
SUMMARY: State-of-the-art Doppler radar in Mangaluru: Rain, cyclones and thunderstorms can be predicted in advance, helpful for North Kerala too

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

വിജിലൻസ് രഹസ്യവിവരങ്ങള്‍ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്; വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ...

നായയുടെ കടിയേറ്റ് പശു ചത്തു; പാൽ പ്രസാദം കഴിച്ച 450 പേർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നായയുടെ കടിയേറ്റ് ചത്തെന്ന് സംശയിക്കുന്ന പശുവിന്റെ പാലിൽ...

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

Related Articles

Popular Categories