ബെംഗളൂരു: തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള നദികൾ, തടാകങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാംപൂവിന്റെയും വിൽപ്പന ഉടൻ നിരോധിക്കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ അറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിച്ചേക്കും. ക്ഷേത്രങ്ങൾക്ക് സമീപമുള്ള നദികളിൽ സന്ദർശിക്കുന്ന ഭക്തർ കുളിക്കുകയും ഷാംപൂ പാക്കറ്റുകൾ, കവറുകൾ, ഉപയോഗിക്കാത്ത സോപ്പുകൾ എന്നിവ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്.
ഇത് പരിസ്ഥിതിക്കും ജലാശയങ്ങൾക്കും ദോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളിലെ നദി, തടാകം, ടാങ്ക്, കല്യാണി എന്നിവയിൽ നിന്ന് 500 മീറ്ററിനുള്ളിൽ സോപ്പുകൾ, ഷാംപൂ, മറ്റ് മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയുടെ വിൽപ്പന നിയന്ത്രിക്കും. നിരവധി തീർത്ഥാടന കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ആളുകൾ വസ്ത്രങ്ങൾ, സോപ്പുകൾ മറ്റ് വസ്തുക്കൾ ഉപേക്ഷിക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതേതുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA
SUMMARY: State to ban on sale of shampoo, soaps near rivers, lakes
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…
നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…
ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…
ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…
ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…