LATEST NEWS

തെരുവുനായ ആക്രമണം; ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു

പാലക്കാട്‌: ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം രൂക്ഷമായി. മൂന്ന് മണിക്കൂറിനിടെ ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് ആക്രമണം നടത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം ഹൈസ്‌കൂള്‍ റോഡില്‍ വെച്ച്‌ പ്രദേശവാസികളായ അസ്മ, ബുഷറ, ഹൈറുന്നീസ എന്നിവർക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.

തുടർന്ന്, ഒറ്റപ്പാലം ബസ് സ്റ്റാൻഡില്‍ ബസ് കയറാൻ എത്തിയ മായന്നൂർ സ്വദേശി നാരായണനും തെരുവുനായയുടെ കടിയേറ്റു. മായന്നൂരില്‍ വെച്ച്‌ ഏഴ് വയസുകാരനായ സ്വസ്ഥി കൃഷ്ണക്കും മാതാവ് കൃഷ്ണപ്രിയക്കും കടിയേറ്റു. നായയുടെ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Stray dog ​​attack; Six people, including a seven-year-old, were bitten

NEWS BUREAU

Recent Posts

രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…

56 seconds ago

എട്ടാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ്…

19 minutes ago

നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണു; സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു

കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…

45 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം.…

1 hour ago

രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോണ്‍ ടാറ്റ അന്തരിച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…

2 hours ago

മണ്ണെണ്ണയ്ക്ക് വിലക്കയറ്റം; ആറ് മാസത്തിനിടെ ഉയര്‍ന്നത് 13 രൂപ

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…

3 hours ago