കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു. പെരുവട്ടൂര്‍ സ്വദേശി വിജയലക്ഷ്മി, മകള്‍ രചന, ഇവരുടെ മകനായ ധ്രുവിന്‍ ദക്ഷ്, മുബാറക് എന്നിവര്‍ക്ക് ആണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം.
നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന്റെ നെറ്റിക്കും മൂക്കിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് മുബാറക്ക് എന്നയാള്‍ക്ക് കടിയേറ്റത്. പരുക്കേറ്റവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നിരന്തരമായി തെരുവ് നായകളുടെ ശല്യമുള്ള മേഖലയാണ് പെരുവട്ടൂര്‍.
കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായയെ പിടികൂടണമെന്നും നാട്ടുകാരെ കടിച്ച നായ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്നും പരാതിയുണ്ട്.
TAGS : STREET DOG
SUMMARY : Stray dog attacks again in Kozhikode; 4 people including a 2-year-old were bitten
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…