അടൂർ: തെരുവുനായ കടിച്ച് പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരുക്ക്. സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കടിച്ചത്.
കൊച്ചുവിളയില്‍ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടില്‍ സാമുവേല്‍ (82) കരുവാറ്റ, പ്ലാവിളയില്‍ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടില്‍ അനിയൻ മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്. എല്ലാവരും അടൂർ ജനറലാശുപത്രിയില്‍ ചികിത്സ തേടി.
സമീപത്തെ കടയില്‍നിന്നു ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകവേ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെ നായ ആക്രമിക്കുകയായിരുന്നുവെന്നു ജോയ് ജോർജ് പറഞ്ഞു. എതിർദിശയില്‍ വന്ന നായ ചാടി മുഖത്താണ് കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു.
TAGS : STREET DOG | ATTACK | INJURED
SUMMARY : Street dog assault; 6 people including policemen were injured
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…