ബെംഗളൂരു: തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന ഭക്ഷ്യവിതരണ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരം ഭക്ഷണങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവയിൽ ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജന്റുകളിലെ രാസവസ്തുക്കൾ സംസ്ഥാനത്ത് ഇതിനകം നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ, ബെംഗളൂരുവിലെ വിവിധ തെരുവുകളിൽ വിൽക്കുന്ന 1,585 ഭക്ഷണ സാമ്പിളുകളാണ് വിശകലനത്തിനായി അയച്ചു. ഇതിൽ 24 ഇനം ഭക്ഷണ സാമ്പിളുകൾ നിലവാരമില്ലാത്തതാണെന്ന് ലബോറട്ടറി റിപ്പോർട്ടുകൾ കണ്ടെത്തി. ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയാൻ, നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പും നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്.
ശുചിത്വം പാലിക്കാത്ത വ്യാപാരികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബെംഗളൂരു അർബൻ ജില്ലാ കമ്മീഷണർ ജഗദീഷ് ജി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാചകത്തിനായുള്ള എണ്ണ ആവർത്തിച്ച് ഉപയോഗിക്കരുതെന്ന് തെരുവ് ഭക്ഷണ വിൽപ്പനക്കാർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
TAGS: BENGALURU | STREET FOODS
SUMMARY: Food samples sold by street vendors found to be unsafe
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…