തെഹ്‌റാൻ: ഇറാനിലെ ഖുറാസാൻ റദ്‍വി പ്രവിശ്യയിലെ കഷ്‌മർ കൗണ്ടിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായത് . സംഭവത്തിൽ 4 പേർ മരിച്ചു, 120 ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക ഭരണകൂടം 5 ടീമുകളെ തിരച്ചിൽ നായ്‌ക്കൾക്കൊപ്പം കശ്മീർ കൗണ്ടി ഏരിയയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, 6000-ത്തോളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് എമർജൻസി ഷെൽട്ടറുകളും ആരംഭിച്ചിട്ടുണ്ട്.
https://twitter.com/MarioNawfal/status/1803086500361392389?ref_src=twsrc%5Etfw
ഭൂചലനത്തെ തുടർന്ന് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയർമാർ രക്ഷിച്ചതായി ഖുറാസാൻ റദ്‍വി റെഡ് ക്രസൻ്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലും ഇവിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിൽ 500-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
<BR>
TAGS : EARTHQUAKE | IRAN | WORLD NEWS
SUMMARY : Strong earthquake in Iran: 4 dead, more than 120 injured
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…