ബെംഗളൂരു: മടിക്കേരിയിലെ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടുത്തത്തില്‍ ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു. കടകേരിയിലെ ഹര്‍ മന്ദിര്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പുഷ്പക് ആണ് മരിച്ചത്. 54 കുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവരാണ്.
കെട്ടിടത്തിലെ മുറിയില്‍ തീ പടര്‍ന്നു. ഇത് വേഗത്തില്‍ പടര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് 53 വിദ്യാര്‍ഥികളെയും മറ്റ് ജീവനക്കാരെയും മുറികളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പുഷ്പകിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഡെപ്യൂട്ടി കമ്മീഷണര്‍ വെങ്കട്ട് രാജയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
SUMMARY: Student died of burns in a fire at a school hostel in Madikeri