LATEST NEWS

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേര്‍ക്കും

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെയും കെഎസ്‌ഇബിയെയും പോലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്ത് അസിസ്റ്റന്‍റ് എൻജിനിയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.

അതേസമയം, മിഥുൻ ഷോക്കേറ്റ് മരിക്കാനിടയാക്കിയ വൈദ്യുതി ലൈൻ കെഎസ്‌ഇബി മുറിച്ചുമാറ്റി. കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥർ എത്തി സ്കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈൻ മുറിച്ചു മാറ്റുകയായിരുന്നു. മുറിച്ചുമാറ്റിയ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്ക് പോയിരുന്ന വൈദുതി കണക്‌ഷനുകള്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്ന് തുടർന്ന് നല്‍കും.

SUMMARY: Student dies of shock; Police to file charges against management and KSEB

NEWS BUREAU

Recent Posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

6 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

6 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

6 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…

7 hours ago

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…

7 hours ago

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ സിനിമാ പ്രവർത്തകനും

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…

7 hours ago