പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. വെള്ളിയാഴ്‌ചയായിരുന്നു സംഭവം.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോൺ തിരിച്ച് വേണമെന്ന ആവശ്യവുമായി പ്രധാനാധ്യാപകന്റെ മുറിയിലെത്തിയ വിദ്യാർഥി തുടർന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഫോൺ തിരിച്ച് തന്നില്ലെങ്കിൽ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ ഭീഷണി. സംഭവത്തിൽ അധ്യാപകരും പിടിഎയും തൃത്താല പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
<BR>
TAGS : THREATENED | PALAKKAD
SUMMARY : Student shouts to kill teachers; The incident was for held the phone
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…