വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന. ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനൊപ്പം എത്തിയ അന്വേഷണ സംഘം രേഖകള്‍ പരിശോധിച്ചു.
കോണ്‍ഗ്രസ്സ് നേതാവും എം എല്‍ എയുമായ ഐ സി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
എന്‍ എം വിജയന്‍ സുധാകരന് കത്തെഴുതിയത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്. ആരോപണ വിധേയനായ കോണ്‍ഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Death of NM Vijayan; Police inspection at Wayanad DCC office
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…
ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 പേര്‍ മരിച്ചു. ശിവാജി നഗറിലെ ബൗറിങ് ആന്‍ഡ്…
തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാ സർവേകളും യുഡിഎഫ്…
ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ…
തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…