Categories: LATEST NEWS

യുവതികളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിച്ച സ്റ്റുഡിയോ കാമറാമാൻ അറസ്റ്റില്‍

കാസറഗോഡ്: യുവതികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശി പി.അനൂപ് (24)നെയാണ് കാസറഗോഡ് സൈബർ ക്രൈം പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച്‌ 11 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങളാണ് പ്രതി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് ‘ടെലിഗ്രാം’ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. യുവതികളുടെ പരാതിയെത്തുടർന്ന് കാസറഗോഡ് സൈബർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 12/26 ആയി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75 (1) (iii), 78 (1) (ii), ഐടി ആക്‌ട് സെക്ഷൻ 67, 67(A) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്‌.മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

SUMMARY: Studio cameraman arrested for distributing nude photos of young women via Telegram

NEWS BUREAU

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

10 minutes ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

20 minutes ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

1 hour ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

2 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

2 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

3 hours ago