തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ – ഷാലിമാർ – നാഗർകോവിൽ എക്സ്പ്രസ് ട്രെയിനുകൾ 15- 18 തിയതികളിൽ സർവീസ് നടത്തും.
06057 നാഗർകോവിൽ – ഷാലിമാർ എക്സ്പ്രസ് 15ന് പകൽ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 18ന് ഉച്ചയ്ക്ക് 2.30 ന് ഷാലിമാറിൽ എത്തിച്ചേരും. തിരികെ 06058 ഷാലിമാർ – നാഗർകോവിൽ എക്സ്പ്രസ് സ്‌പെഷ്യൽ 18 (ശനി) ഉച്ചയ്ക്ക് 2ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് 21ന് വൈകിട്ട് 5:30 ന് നാഗർകോവിലിൽ എത്തിച്ചേരും.
1- എസി ടു ടയർ കോച്ച്, 2- എസി ത്രീ ടയർ കോച്ചുകൾ, 10- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 6- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ & 2- സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണ് കോച്ച് കോമ്പോസിഷൻ. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
SUMMARY: Summer rush: Special trains allowed on Nagercoil – Shalimar route
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…
ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂർ…