കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പുതിയ നേട്ടവുമായി സുനിൽ ഛേത്രി. ഐഎസ്എൽ കളിച്ച 15 ടീമുകൾക്കെതിരെയും ഗോളടിച്ച ആദ്യ താരമായിരിക്കുകയാണ് സുനിൽ ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സി വിജയിച്ചു.
എട്ടാം മിനിറ്റിൽ ലോബി മൻസോക്കിയുടെ ഗോളിൽ മുഹമ്മദൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. സമനില ഗോൾ കണ്ടെത്താൻ 82-ാം മിനിറ്റ് വരെ ബെംഗളൂരുവിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി സമനില ഗോൾ പിടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ ഫ്ലോറന്റ് ഒഗിയറിന്റെ സെൽഫ് ഗോളിൽ ബെംഗളൂരു മത്സരം ജയിച്ചുകയറി.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2015ൽ മുംബൈ സിറ്റി താരമായാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. ഐഎസ്എല്ലിൽ 164 മത്സരങ്ങൾ കളിച്ച ഛേത്രി ആകെ മൊത്തം 65 തവണ വലചലിപ്പിച്ചു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി, ഒഡീഷ എഫ് സി, എഫ് സി ഗോവ, ചെന്നൈൻ എഫ് സി, ജംഷഡ്പൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി, മുഹമ്മദൻസ് എസ് സി തുടങ്ങിയ നിലവിലെ ഐഎസ്എൽ ടീമുകൾക്കെതിരെ ഛേത്രി ഗോളടിച്ചു.
TAGS: SPORTS | FOOTBALL
SUMMARY: Sunil Chhetri becomes first player to score against all ISL clubs
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…