ഡൽഹിയെ 47 റൺസിന്‌ തകർത്ത് ഹാട്രിക് ജയവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 243 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി ക്യാപിറ്റൽസിന്‌ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമേ സ്കോർ ചെയ്യാൻ സാധിച്ചുള്ളൂ. നേരത്തേ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. താരം 68 പന്തിൽ നിന്ന് 135 റൺസെടുത്തു. ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസൻ എന്നിവരും മികച്ചുനിന്നു. നാലുവിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് ഡൽഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.

കെ.എൽ. രാഹുൽ (37), നിതീഷ് റാണ (57), സമീർ റിസ്‌വി (41), ട്രിസ്റ്റൻ സ്റ്റബ്‌സ് (27) എന്നിവർ പൊരുതിയെങ്കിലും വിജയം അകലെയായിരുന്നു. നേരത്തെ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയും ഹെൻഡ്രിച് ക്ലാസൻ്റെ കൂറ്റനടികളുമാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് അഭിഷേക് നേടിയത്.

13 പന്തിൽ മൂന്ന് സിക്‌സറും ഫോറുകളും അടക്കം പുറത്താകാതെ ക്ലാസൻ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 37 റൺസും ക്യാപ്റ്റൻ ഇഷാൻ കിഷൻ 25 റൺസും നേടി.

ജയത്തോടെ 8 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്കാണ് ഹൈദരാബാദ് ഉയർന്നത്.
SUMMARY: Sunrisers Hyderabad beat Delhi by 47 runs to win hat-trick

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശക്തമായ മഴയ്ക്ക് സാധ്യത: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 440 രൂപ...

കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി

ബെംഗളൂരു: നീറ്റ് യു.ജി യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ്...

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

Related Articles

Popular Categories