Categories: KERALATOP NEWS

കേന്ദ്രമന്ത്രി സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നത് എന്ത് അധികാരത്തില്‍; വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്

മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച്‌ എഴുത്തുകാരി സാറ ജോസഫ്. സോഷ്യൽ മീഡിയയിലൂടെയാണ് സാറയുടെ പ്രതികരണം. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്ക് പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണമെന്നും സാറാ ജോസഫ് വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം:

ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണ്? ജനാധിപത്യസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിയ്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്‌ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്.

മാധ്യമങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം. അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്. ജനപ്രതിനിധികള്‍ക്ക് കൊമ്പും തേറ്റയുമല്ല, വാലാണ് വേണ്ടത്. അവര്‍ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത്.

TAGS : SARA JOSEPH | SURESH GOPI | MEDIA
SUMMARY : By what authority is Union Minister Suresh Gopi assaulting media workers; Sarah Joseph

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

7 minutes ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

49 minutes ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

1 hour ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

2 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

2 hours ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago