കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യത്തിന് നീക്കവുമായി അഭിഭാഷക ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി തേടി ഇവർ അഡ്വക്കറ്റ് ജനറലിനെ സമീപിച്ചു. കോടതി മുറിയിൽ അതിജീവിതയുടെ അഭിഭാഷക വന്നിരുന്ന് ഉറങ്ങുകയാണ് പതിവെന്ന വിചാരണ കോടതി ജഡ്ജിയുടെ പരാമർശമാണ് നിയമപോരാട്ടത്തിന് കാരണമായത്.
ജഡ്ജിയുടെ ഈ പരാമർശം അങ്ങേയറ്റം അപകീർത്തികരമാണെന്നും നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്നുമാണ് ടി.ബി. മിനിയുടെ നിലപാട്. സത്യാവസ്ഥ ബോധ്യപ്പെടാനായി 2024 മുതലുള്ള വിചാരണ കോടതി നടപടികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും അഡ്വക്കറ്റ് ജനറലിന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.
ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ ഭരണതലത്തില്‍ നടപടിയാവശ്യപ്പെട്ട് ടി.ബി. മിനി നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കിയിരിക്കുന്നത്.
SUMMARY: Survivor’s lawyer moves for contempt of court action against judge’s remarks
ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…
ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…
ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പുറപ്പെടുവിച്ച്…
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…