ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ 21ാമത്തെ സോണ്‍ ബിദരഹള്ളിയില്‍ നിലവില്‍ വന്നു. പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന് ജേക്കബ് നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര് രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്‍ സെക്രട്ടറി സി രമേശന് സ്വാഗതം ആശംസിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജന് കെ ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജന്, ജില്ലാ ട്രഷറര്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
ബിദരഹള്ളി സോണ്‍ ചെയര്‍പെഴ്സണായി ആര്. സുഭദ്രദേവിയേയും കണ്‍വീനറായി രവീന്ദ്രനാഥ് സി എന്നിവരെയും ഫൈനാന്‍സ് കണ്‍വീനറയി കെ വേണുഗോപാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാമാരായി അര്ജുന് അശോകന് മോഹന്‍ തോമസ്, ജോയിന്റ് കണ്‍വീനര്‍മരായി ഹരികൃഷ്ണന് എ എസ്, സഞ്ജീവ് കുമാര്‍, ബോര്‍ഡ് മെമ്പര്‍ ആയി ഗോവിന്ദന് കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പര്‍മാരെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു സംസ്ഥാന ജോയിന്റ് ട്രഷറര്‍ രാംദാസ് നന്ദി പറഞ്ഞു.
<br>
TAGS : SKKS
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…