ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം നോർക്ക അംഗത്വ വിതരണ ക്യാമ്പ്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹെന്നൂര്‍ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂരിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

നോർക്ക കെയറിന് കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് ക്യാമ്പിൽ വിശദീകരിച്ചു. സമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ശശിധരൻ, വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, ട്രഷറർ ഫ്രാൻസിസ് പി സി, ജോയിൻ സെക്രട്ടറി ജയരാജൻ കെ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി മഞ്ജുനാഥ് കെ എസ്, അനു ലക്ഷ്മൺ, അനീഷ് ബേബി, അനീഷ് മറ്റം എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. ക്യാമ്പിൽ ഏകദേശം 150 ഓളം പേർ അംഗത്വം എടുത്തു. സംഘടനയുടെ മറ്റു ശാഖകളിലും തുടർന്ന് മെമ്പർഷിപ്പ് വിതരണ ക്യാമ്പ് നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
SUMMARY: Suvarna Karnataka Kerala Samajam NORKA Membership Distribution Camp

NEWS DESK

Recent Posts

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…

31 minutes ago

പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…

56 minutes ago

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…

1 hour ago

ശബരിമല സ്വര്‍ണ മോഷണം: പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ദേവസ്വം. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പരാതി നല്‍കിയത്. പരാതി…

2 hours ago

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി മലയാളികള്‍ യുപിയില്‍ പിടിയില്‍

ലഖ്നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ്…

2 hours ago

ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം; കുടുംബം സമ്മതിച്ചില്ല, ഭാര്യാസഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തി വ്യവസായി

സൂറത്ത്: ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കുടുംബം എതിർത്തതിനെ തുടർന്ന് ഭാര്യയുടെ സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ വസ്ത്ര…

2 hours ago