Categories: NATIONALTOP NEWS

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്

ഡെലിവറി സമയം പത്ത് മിനിട്ടാക്കി കുറച്ച് സ്വിഗി ബോൾട്ട്. ‌ഉപഭോക്താവിൻ്റെ ലൊക്കേഷനിൽ നിന്ന് 2 കിലോമീറ്റർ ചുറ്റളവിലുള്ള ജനപ്രിയ റെസ്റ്റോറൻ്റുകളിൽ നിന്നോ സ്വിഗ്ഗി ബോൾട്ട് ക്വിക്ക് സർവീസ് റെസ്റ്റോറൻ്റുകളിൽ നിന്നോ ഓർഡർ ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ലഭ്യമാകുക. ബർഗറുകൾ, ചൂടുള്ള പാനീയങ്ങൾ, ശീതള പാനീയങ്ങൾ, ബ്രേക്ക്ഫാസറ്റ് ഇനങ്ങൾ, ബിരിയാണി എന്നിവ പോലെ ഏറ്റവും കുറഞ്ഞ തയ്യാറെടുപ്പ് സമയം ആവശ്യമുള്ള വിഭവങ്ങൾക്കാണ് പുതിയ സർവീസ് സ്വിഗി വാഗ്ദാനം ചെയ്യുന്നത്.

ഐസ് ക്രീം, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ റെഡി-ടു-പാക്ക് വിഭവങ്ങളും ഇതിൽ ഉൾപ്പെടും. പത്ത് വർഷം മുമ്പ്, ഒരു ഓർഡറിന്റെ ശരാശരി കാത്തിരിപ്പ് സമയം 30 മിനിറ്റായി കുറച്ചുകൊണ്ട് സ്വിഗ്ഗി ഭക്ഷ്യ വിതരണത്തിൽ വിപ്ലവം സൃഷ്ടിച്ചിരുന്നു.  2022-ൽ സൊമാറ്റോ 10 മിനിറ്റിനുള്ളിൽ ഡെലിവറി നടത്താനായുള്ള പ്രോ​ഗ്രാമിനായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. പകരം താരതമ്യേന കുറഞ്ഞ സമയത്തിൽ ഡെലിവറി നടത്തുന്ന സൊമാറ്റോ എവരിഡേ പുറത്തിറക്കുകയുണ്ടായി.

ക്വിക്ക് കൊമേഴസ് പ്ലാറ്റ്‌ഫോമായ സെപ്പ്റ്റോയും സെപ്പ്റ്റോ കഫേ എന്ന പേരിൽ 10 മിനിറ്റിൽ ഭക്ഷണം ഡെലിവർ ചെയ്യുന്നുണ്ട്. എന്നാൽ ഇത് സ്വിഗ്ഗിയെ പോലെ റെസ്റ്റോറൻ്റുകളിൽ നിന്നല്ല ഭക്ഷണം എത്തിക്കുന്നത്. പകരം അതിൻ്റെ ഡാർക്ക് സ്റ്റോറുകളിൽ നിന്നോ മൈക്രോ വെയർഹൗസുകളിൽ നിന്നോ ആണ്.

TAGS: NATIONAL | SWIGGY
SUMMARY: Swiggy bolt reduces delivery time to 10 mints

Savre Digital

Recent Posts

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…

59 minutes ago

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

2 hours ago

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

3 hours ago

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

4 hours ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

5 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

5 hours ago