ടി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം ഇന്ന്. മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ടീമിനൊപ്പം ചേരാന്‍ വൈകി എന്നതിനാല്‍ വിരാട് കോഹ്ലി ഇന്ന് കളിക്കില്ല.
പകരം ഇന്ന് മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കോഹ്ലിയുടെ മൂന്നാം നമ്പരില്‍ സഞ്ജു ഇറങ്ങിയേക്കും. ഇന്ത്യയുടെ ലോകകപ്പിനു മുന്നെയുള്ള ഏക സന്നാഹ മത്സരമാണ് ഇത്. മത്സരം ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും സ്ട്രീമിങും ഉണ്ടാകും.
ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരായ തങ്ങളുടെ ഉദ്ഘാടന പോരാട്ടത്തിന് മുന്നോടിയായി ന്യൂയോര്‍ക്കില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. അയര്‍ലണ്ടിനെ നേരിടുന്നതിന് ശേഷം, ജൂണ്‍ 9ന് പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നതിനാല്‍ ഇന്ത്യന്‍ ടീമിന് ചെറിയ ഇടവേള മാത്രമേ ഉണ്ടാകൂ. ജൂണ്‍ 12ന് ഇന്ത്യ ആതിഥേയരായ യുഎസ്എയെ നേരിടും. ജൂണ്‍ 15ന് കാനഡയ്ക്കെതിരായ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.
TAGS
KARNATAKA, LATEST NEWS
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…