WORLD

ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് താലിബാൻ; തെരുവിലിറങ്ങി ആഘോഷിച്ച് അഫ്ഗാന്‍ ജനത

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് താലിബാൻ സർക്കാർ. നിലവിൽ രാജ്യത്ത് ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിക്കുകയാണ് ഉണ്ടായത്. 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചതോടെ ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു.

താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.

കഴിഞ്ഞ മാസം ആദ്യം തന്നെ ഇന്റർനെറ്റിന്റെ വേഗത കുറച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന താലിബാൻ സർക്കാർ തിങ്കളാഴ്ചയാണ് പൂർണമായ ഇന്റർനെറ്റ് നിരോധനം കൊണ്ടുവന്നത്.

അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും അതേ ഫൈബര്‍ ലൈനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്റർനെറ്റ് നിരോധനത്തോടൊപ്പം തന്നെ ഫോൺ കണക്ഷനും തകരാറിലായിരുന്നു. ഇന്റർനെറ്റ് ഉപയോഗം തിന്മയാണെന്ന് പറഞ്ഞ് താലിബാൻ നേതൃത്വം ഇടയ്ക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. രാജ്യത്തിനകത്ത് ഒരു ബദൽ സംവിധാനം കൊണ്ടുവരുമെന്ന വാദത്തോടുകൂടിയാണ് നിരോധനം. പെട്ടെന്നുള്ള ഇന്റർനെറ്റ് നിരോധനം ബാങ്കുകളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
SUMMARY: Taliban lifts internet ban; Afghans celebrate in streets

NEWS DESK

Recent Posts

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…

6 minutes ago

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…

1 hour ago

ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം; പോലീസ് ക്ലിയറൻസ്, സ്പോൺസര്‍ നിബന്ധനകള്‍ ഒഴിവാക്കി, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

കോഴിക്കോട്: വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ പോലിസ്…

1 hour ago

ലോഡ് ഷെഡ്ഡിങില്ല, ഏര്‍പ്പെടുത്തിയത് വൈദ്യുതി നിയന്ത്രണം; ആവര്‍ത്തിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഓവര്‍…

2 hours ago

മില്‍മ പാലിന് ലിറ്ററിന് നാല് രൂപ കൂടും; പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ വില വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൂട്ടിയ വിലയില്‍ ധാരണയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ…

2 hours ago

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…

3 hours ago