ചെന്നൈ: പാകം ചെയ്യാത്ത മുട്ട കൊണ്ടുള്ള മയോണൈസ് തമിഴ്നാട് സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം മയോണൈസിന്റെ നിര്‍മാണം, ശേഖരണം, വിതരണം എന്നിവ ഒരു വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
പാകം ചെയ്യാത്ത മുട്ടയും ഭക്ഷ്യ എണ്ണയും വിനാഗിരിയും മറ്റും ചേര്‍ത്ത് ശവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന മയോണൈസ്, സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അര് ലവ്ലീനയുടെ ഉത്തരവ് പറയുന്നു.
നിരവധിയിടങ്ങളില്‍ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
TAGS : TAMILNADU
SUMMARY : Tamil Nadu bans mayonnaise made with uncooked eggs
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…